ലോക്ക് ഡൗണിനെ കൂസാതെ മഹാരാഷ്ട്രയില്‍ ബിജെപി എംഎല്‍എയുടെ ജന്മദിനാഘോഷം

Update: 2020-04-06 03:55 GMT

വാര്‍ധ: കൊവിഡ് വ്യാപനഭീതിയില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ബിജെപി എംഎല്‍എയുടെ വക ജന്മദിനാഘോഷം. ആഘോഷത്തോടനുബന്ധിച്ച് വലിയ ജനക്കൂട്ടമാണ് എംഎല്‍എയുടെ വീട്ടില്‍ തടിച്ചുകൂടിയത്. എംഎല്‍എയുടെ വീട്ടില്‍ റേഷന്‍ വിതരണം ചെയ്യുമെന്ന അറിയിപ്പിനെ തുടര്‍ന്നാണ് കൂടുതല്‍ ആളുകളെത്തിയതെന്ന് മാധ്യമങ്ങള്‍ പറയുന്നു. വാര്‍ധയിലെ ആര്‍വി നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ച ദാദാറാവു കെച്ചെയാണ് ജന്മദിനം സാമൂഹിക അകല നിര്‍ദേശങ്ങളെ കാറ്റില്‍ പറത്തി ആഘോഷമാക്കിയത്. എംഎല്‍എയ്‌ക്കെതിരേ പോലിസ് കേസെടുത്തു.

എന്നാല്‍ ആരെയും താന്‍ വിളിച്ചതല്ലെന്നും ആളുകള്‍ തടിച്ചുകൂടിയതില്‍ തനിക്ക് പങ്കില്ലെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എംഎല്‍എ ആരോപിച്ചു.

ജന്മദിനത്തില്‍ ആരും വീട്ടിലെത്തരുതെന്ന് താന്‍ നാല് ദിവസം മുമ്പ് തന്നെ എല്ലാവരെയും അറിയിച്ചതാണെന്ന് എംഎല്‍എ അവകാശപ്പെട്ടു. എന്നിട്ടും ചില പാര്‍ട്ടിപ്രവര്‍ത്തകര്‍ ഇവിടെ എത്തിച്ചേര്‍ന്നതാണെന്നും എംഎല്‍എ പറഞ്ഞു.  

Similar News