കൊവിഡ് 19: മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ചൈന മൗനമാചരിച്ചു

Update: 2020-04-04 03:39 GMT

ബീജിങ്: കൊവിഡ് രോഗബാധയുമായി പോരാടി മരിച്ച പൗരന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ചൈന 3 മിനിട്ട് മൗനമാചരിച്ചു. പ്രസിഡന്റ് സി ജിന്‍പിങ് തുടങ്ങി ചൈനയിലെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും ദേശീയ ദുഃഖാചരണത്തില്‍ പങ്കുകൊണ്ടു.

രാജ്യത്തെ മുഴുവന്‍ ജനങ്ങളും പങ്കെടുത്ത മൗനാചരണ സമയത്ത് ട്രയിനുകളും കാറുകളും അടക്കം എല്ലാ വാഹനങ്ങളും നിര്‍ത്തിയിട്ടു.

ദേശീയപതാകയ്ക്കുമുന്നില്‍ വസ്ത്രങ്ങളില്‍ വെളുത്ത പുഷ്പവുമായാണ് ജനങ്ങള്‍ അണിനിരന്നതെന്ന് ചൈനീസ് ന്യൂസ് ഏജന്‍സി സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയിലെ പ്രത്യേകിച്ച് വുഹാനിലെ മരണങ്ങളുടെയും രോഗബാധിതരുടെയും എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.

സര്‍ക്കാര്‍ കണക്കനുസരിച്ച് ഇതുവരെ ചൈനീസ് വന്‍കരയില്‍ മാത്രം 3322 പേര്‍ കൊവിഡ് രോഗബാധയില്‍ കൊല്ലപ്പെട്ടു. 

Similar News