മഹാരാഷ്ട്രയിലെ ദാദര്‍ മാര്‍ക്കറ്റില്‍ ലോക്ക് ഡൗണ്‍ ലംഘനം; മാര്‍ക്കറ്റിലെത്തിയത് നൂറു കണക്കിന് പ്രദേശവാസികള്‍

Update: 2020-04-01 05:31 GMT

മുംബൈ: ഒരു ഭാഗത്ത് ലോക്ക് ഡൗണ്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ മറുഭാഗത്ത് അത് കൂട്ടമായി ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. മഹാരാഷ്ട്രയിലെ ദാദര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം അവശ്യസാധനങ്ങള്‍ വാങ്ങാന്‍ തടിച്ചുകൂടിയത് നൂറു കണക്കിന് പ്രദേശവാസികള്‍.

ആരോഗ്യവകുപ്പിന്റെ സാമൂഹിക അകല നിര്‍ദേശങ്ങള്‍ ലംഘിച്ചവരില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്നു. അവര്‍ കൂട്ടമായെത്തി പച്ചക്കറികളും പഴങ്ങളും വാങ്ങിയാണ് പിരിഞ്ഞുപോയത്.

കൊവിഡ് 19 വൈറസിനെ ഇല്ലാതാക്കാന്‍ സാമൂഹിക അകല നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ഏക പോംവഴിയെന്നതിന്റെ പേരിലാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

ലോക്ക് ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ ദാദര്‍ മാര്‍ക്കറ്റില്‍ പോലിസ് ഇതുവരെ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. 

Similar News