ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ട്രയിനിക്ക് കൊറോണ സ്ഥിരീകരിച്ചു

Update: 2020-03-30 04:39 GMT

ഡറാഡൂണ്‍: നേരത്തെ നടത്തിയ ലാബ് ടെസ്റ്റുകളില്‍ നെഗറ്റീവ് ഫലം ലഭിച്ച ഐഎഫ്എസ് ട്രയിനിക്ക് കൊറോണ സ്ഥിരീകരിച്ചു.

കൊറോണ ബാധ സംശയിച്ച് മൂന്ന് ഐഎഫ്എസ് ട്രയിനികളെയാണ് ഡറാഡൂണിലെ ആശുപത്രിയില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരുന്നത്. അതില്‍ ഒരാള്‍ക്കാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചത്. ഒരാളെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു.

ഉത്തരാഖണ്ഡില്‍ ആദ്യം കൊറോണ സ്ഥിരീകരിച്ചത് ഇയാള്‍ക്കാണ്. സ്‌പെയിന്‍, ഫിന്‍ലന്റ്, റഷ്യ എന്നിവിടങ്ങളില്‍ പഠനത്തിന്റെ ഭാഗമായി നടത്തിയ യാത്രകളില്‍ നിന്നാണ് ഇയാള്‍ക്ക് രോഗബാധയുണ്ടായത്. ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് മൂവരും. 

Similar News