കൊവിഡ് 19: വയനാട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5470 പേര്‍

Update: 2020-03-28 17:58 GMT

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ശനിയാഴ്ച്ച 1189 പേര്‍ കൂടി നിരീക്ഷണത്തിലേക്ക്. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 5470 ആയി. ഇതില്‍ അഞ്ച് പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് കഴിയുന്നത്.

ജില്ലയില്‍ ഇതുവരെ 67 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. പുറത്തുവന്ന ഫലങ്ങളില്‍ അതില്‍ ഒരെണ്ണം പോസിറ്റീവും 43 ഫലങ്ങള്‍ നെഗറ്റീവും ആണ്. 23 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 

Similar News