കൊവിഡ് 19: മട്ടാഞ്ചേരിയിലെ മയ്യിത്ത് നമസ്‌കാരത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജവീഡിയോ

Update: 2020-03-28 17:18 GMT

തിരുവനന്തപുരം: കേരളത്തിലെ ആദ്യ കൊവിഡ് 19 രോഗിയുടെ മയ്യിത്ത് നമസ്‌കാരത്തിന്റേതെന്ന പേരില്‍ വ്യാജവീഡിയോ പ്രചരിക്കുന്നു. മലേഷ്യയില്‍ നടന്ന ഒരു കൊവിഡ് രോഗിയുടെ മയ്യിത്ത് നമസ്‌കാരത്തിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. സംസ്‌കരിക്കും മുമ്പ് ആശുപത്രിയില്‍ വച്ച് വെളുത്തവസ്ത്രം ധരിച്ച രണ്ടോ മൂന്നോ പേര്‍ കൂടി നിന്ന് മയ്യിത്ത് നമസ്‌കരിക്കുന്നതാണ് വീഡിയോയിലുള്ളത്.

പാകിസ്താനിലെ ഷാഹിവാലില്‍ ജോലി ചെയ്യുന്ന ഡോ. ശൊഹൈബ് സഫര്‍ മാര്‍ച്ച് 26ന് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച മലേസ്യയിലെ ഒരു കൊവിഡ് മരണത്തിന്റെ മയ്യിത്ത് നമസ്‌കാരത്തിന്റ വീഡിയോയും ചിത്രവുമാണ് ഇപ്പോള്‍ പ്രചരിക്കുന്നതിന്റെ ഒറിജിനല്‍. മയ്യിത്തിനോടൊപ്പം നില്‍ക്കാന്‍ മക്കളോ സഹോദരങ്ങളോ പിതാവോ ആരുമില്ലെന്ന കുറിപ്പോടെയായിരുന്നു ഡോക്ടറുടെ പോസ്റ്റ്. സ്ട്രച്ചറില്‍ കിടത്തിയ ഒരു മൃതദേഹത്തിനു ചുറ്റും രണ്ടോ മൂന്നോ പേര്‍ മാത്രം നില്‍ക്കുന്നതും കുറച്ചുനേരം അവര്‍ പ്രാര്‍ത്ഥനാനിരതരാവുന്നതും വീഡിയോയില്‍ കാണാം.

ചില സംഘടനകളുടേതെന്ന പേരിലും വാട്‌സ്ആപിലൂടെയും വ്യാജവീഡിയോ പ്രചരിക്കുന്നുണ്ട്.

Similar News