തെലങ്കാനയില്‍ കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം

Update: 2020-03-28 14:13 GMT

ഹൈദരാബാദ്: തെലങ്കാനയില്‍ കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപോര്‍ട്ട് ചെയ്തു. ഇന്നു മാത്രം സംസ്ഥാനത്ത് 6 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 65ആയി. ഒരാളുടെ രോഗം സുഖപ്പെട്ടു. സംസ്ഥാന ആരോഗ്യമന്ത്രി ഈറ്റല രാജേന്ദ്രനാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഇതുവരെ വിദേശികളടക്കം 918 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. അതില്‍ 80 പേരുടെ രോഗം സുഖപ്പെട്ടു. 19 പേര്‍ മരിച്ചു.  

Similar News