പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയും ഒരു മാസത്തെ ശമ്പളവും നല്‍കി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍

Update: 2020-03-28 11:07 GMT

ന്യൂഡല്‍ഹി: കൊവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എം.പി. ഫണ്ടില്‍ നിന്നും ഒരു കോടി രൂപ സംഭാവന നല്‍കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതോടൊപ്പം കേന്ദ്രമന്ത്രി എന്ന നിലയില്‍ ലഭിക്കുന്ന ഒരു മാസത്തെ ശമ്പളവും അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, അതിനെ മറികടക്കാനാവശ്യമായ കരുതല്‍ എന്ന നിലയിലാണ് എംപി ഫണ്ടും ശമ്പളവും ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയതെന്ന് വി. മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

Similar News