ലോക്ഡൗണ്‍: ഡയാലിസിസ് കഴിഞ്ഞു തിരിച്ചുവരും വഴി രോഗിയായ യുവാവിനെ പോലിസ് മര്‍ദ്ദിച്ചുവെന്ന് പരാതി

Update: 2020-03-25 18:02 GMT

തലശ്ശേരി: കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പോലിസ് നിരപരാധികളെ തല്ലിച്ചതയ്ക്കുന്നുവെന്ന് പരാതി. മര്‍ദ്ദനമേറ്റ നിശാല്‍ എന്ന യുവാവ് തന്നെയാണ് അക്കാര്യം ഫെയ്‌സ്ബുക്ക് വഴി പങ്ക് വച്ചത്. ഡയാലിസിസ് ചെയ്തതിന്റെ തെളിവുകളും മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും പോസ്റ്റിനോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.

ലോക്ഡൗഡിനോട് തനിക്ക് യോജിപ്പാണെന്നും കേരളീയര്‍ മൊത്തത്തില്‍ അതിനോട് സഹകരിക്കുന്നവരാണെന്നും എന്നാല്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തുപോകേണ്ടിവരുന്നവരെ ചില പോലിസുകാര്‍ മര്‍ദ്ദിക്കുന്നുവെന്നും യുവാവ് പറയുന്നു. ഡയാലിസിസ് കഴിഞ്ഞുവരുമ്പോഴാണ് നിശാലിനെ പോലിസ് പിടികൂടി മര്‍ദ്ദിച്ചത്. തെളിവുകള്‍ കാണിച്ചിട്ടും പോലിസ് തന്നെ വെറുതെ വിട്ടില്ലെന്ന് നിശാല്‍ പറയുന്നു. 

Similar News