തീരദേശ നിയന്ത്രണ വിജ്ഞാപനം: ഭവന ഉടമകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി കൂടി പരിഗണിക്കണമെന്ന് ഹൈബി ഈഡന്‍ എംപി

Update: 2020-03-19 12:45 GMT

ന്യൂഡല്‍ഹി: തീരദേശ നിയന്ത്രണ വിജ്ഞാപനത്തിലെ ലംഘനം സംബന്ധിച്ച റിപോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉടമസ്ഥരുടെ സാമൂഹിക സ്ഥിതികൂടി പരിഗണിക്കണമെന്ന് ഹൈബി ഈഡന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. പത്ത് ജില്ലകളില്‍ നിന്ന് ഇത്തരം ലംഘനങ്ങള്‍ നടത്തിയ 26330 കെട്ടിടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. എറണാകുളത്തു മാത്രം 4239 വീടുകള്‍ ഉണ്ട്. ഇവയില്‍ ഭൂരിഭാഗവും തദ്ദേശ വാസികളുടെയും മത്സ്യ തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെയുമാണ്. തങ്ങളുടെ വീട് പട്ടികയില്‍ ഉള്‍പ്പെട്ട വിവരം അറിയാത്തവരും അനേകമാണ്. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അധിക സമയപരിധി മാര്‍ച്ച് 23 ആണ്. ഇത് വളരെയധികം ആശങ്ക ജനിപ്പിച്ചിരിക്കുകയാണ്. ഇത് സാമൂഹികവും സാമ്പത്തികവുമായ ഒരുപാട് പ്രത്യാഘാതങ്ങള്‍ സൃഷ്ട്ടിക്കുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വീടുകളുടെ ഭവന ഉടമകളായ ബിപിഎല്‍, എസ്‌സി/എസ്ടി / ഒബിസി, മത്സ്യത്തൊഴിലാളികള്‍, വിധവകള്‍, മുന്‍ സൈനികര്‍ എന്നിവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അവരുടെ വീടുകളെ ഒഴിവാക്കണമെന്നും എം.പി ആദ്യര്‍ത്ഥിച്ചു. 

Similar News