ന്യൂസിലന്‍ന്റെ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍ വിവാഹിതയാവുന്നു

Update: 2019-05-03 09:34 GMT

വെല്ലിംഗ്ടണ്‍: ന്യൂസിലന്റ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനും കാമുകന്‍ ക്ലാര്‍ക്ക് ഗെഫോഡും തമ്മില്‍ വിവാഹിതരാകുന്നു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവര്‍. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഈസ്റ്റര്‍ അവധിക്കാണ് ഇരുവരുടെയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഉടന്‍തന്നെ വിവാഹമുണ്ടാകുമെന്ന് ഇരുവരുടെയും വക്താവ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂണിലാണ് ഇവര്‍ക്ക് നേവ് എന്ന പെണ്‍കുട്ടി ജനിച്ചത്. അധികാരത്തിലിരിക്കെ അമ്മയായ രാജ്യത്തെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ജെസീന്ത. പ്രസവവുമായി ബന്ധപ്പെട്ട് ആറാഴ്ച്ച ജെസീന്ത ഔദ്യോഗിക കാര്യങ്ങളില്‍ വിട്ടുനിന്നിരുന്നു. ടി വി അവതാരകനാണ് ക്ലാര്‍ക്ക് ഗെഫോഡ്.

Similar News