ന്യൂയോര്‍ക്ക് ബ്രൂക്ക്‌ലിന്‍ സബ് വേയില്‍ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

Update: 2022-04-12 14:10 GMT

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ സബ് വേയില്‍ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 36 സ്ട്രീറ്റ് സ്റ്റേഷനിലാണ് ആക്രമണം നടന്നത്. രക്തം പുരണ്ട വസ്ത്രങ്ങളുമായുള്ള യാത്രികരുടെ ഫോട്ടോകള്‍ ട്വിറ്ററില്‍ പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആളുകള്‍ക്ക് പരിക്കേറ്റത് വെടിവയ്പിലാണോ സ്‌ഫോടനത്തിലാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ന്യൂയോര്‍ക്ക് പോലിസ് അറിയിച്ചു.

36 സ്ട്രീറ്റ് 4ാം അവന്യൂ ഒഴിവാക്കി യാത്ര ചെയ്യണമെന്ന് പോലിസ് അറിയിച്ചു. ഈ പ്രദേശത്ത് ആംബുലന്‍സുകളും മറ്റും കടന്നുവരാന്‍ സാധ്യതയുണ്ട്.

13 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. ഒരാളുടെ നില ഗുരുതരമാണ്.

ചില സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.

ചില റിപോര്‍ട്ടുകളനുസരിച്ച് അഞ്ച് പേര്‍ യാത്രക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തിട്ടുണ്ട്. ഒരു സ്‌മോക് ഡിവൈസ് ഉപയോഗിച്ച് പുകയും പരത്തിയിട്ടുണ്ട്. പുരുഷനായ ഒരാളാണ് ആക്രമണത്തിനു പിന്നില്‍. ഇയാള്‍ ഒരു ഗ്യാസ് മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് പോലിസ് പറയുന്നു. ഈ വാര്‍ത്തകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Tags: