ജിദ്ദ കേരള പൗരാവലിക്ക് പുതിയ ഭാരവാഹികള്‍

Update: 2022-03-25 12:19 GMT

ജിദ്ദ:  രണ്ട് വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജിദ്ദ കേരള പൗരാവലി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കബീർ കൊണ്ടോട്ടി (ചെയർമാൻ) മൻസൂർ വയനാട് (ജനറൽ കൺവീനർ) ശരീഫ് അറക്കൽ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

കഴിഞ്ഞ ദിവസം ജിദ്ദയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഹസ്സൻ കൊണ്ടോട്ടി, അഹമ്മദ് ഷാനി, മുജീബ് പാക്കട എന്നിവരെ വൈസ് ചെയർമാൻ മാരായും ഉണ്ണി തെക്കേടത്ത്, ഷഫീഖ് കൊണ്ടോട്ടി, മുസ്തഫ കുന്നുംപുറം എന്നിവരെ കൺവീനർമാരായും തിരഞ്ഞെടുത്തു. 

അസീസ് പട്ടാമ്പിയാണ് മുഖ്യ രക്ഷാധികാരി. അബ്ദുൽ മജീദ് നഹ, സി എം അഹമ്മദ് ആക്കോട്, സലിം കരുവാരകുണ്ട് എന്നിവർ രക്ഷാധികാരികളാണ്. 

അബ്ദുറഹ്മാൻ ഇണ്ണി, അലവി ഹാജി (കമ്യുണിറ്റി വെൽഫെയർ), ഹിഫ്‌സു റഹ്മാൻ വി.പി (സ്പോർട്സ്), റാഫി ബീമാപള്ളി (പ്രോഗ്രാം ഓർഗനൈസിംങ്), സലിം നാണി, ഖാസിം കുറ്റ്യാടി (എക്സ്പാൻഷൻ), റഷീദ് മണ്ണിപിലാക്കൽ (ആട്സ്), ഷിഫാസ്, വേണു അന്തിക്കാട്, ജുനൈസ് ബാബു (മീഡിയ ആൻഡ് ഡോക്യൂമെന്റേഷൻ) എന്നിവർക്ക് വിവിധ വകുപ്പുകളുടെ ചുമതലകൾ നൽകി. മുപ്പത്തി ഒന്ന് അംഗ എക്സിക്യൂട്ടീവ് പ്രതിനിധികളുടെ യോഗത്തിലാണ് വിവിധ വകുപ്പുകളെ കുറിച്ചുള്ള ചർച്ചയും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നത്. 

പ്രവാസ ലോകത്തെയും നാട്ടിലെയും പൊതു വിഷയങ്ങളിൽ ഇടപെട്ട് ക്രിയാത്മകമായി പ്രവർത്തിക്കുക എന്നതാണ് ജിദ്ദ കേരള പൗരാവലിയുടെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.