സിജിക്ക് പുതിയ ഭാരവാഹികള്‍: ഡോ. യാസീന്‍ അഷ്‌റഫ് പ്രസിഡണ്ട്, ഏ. പി. നിസാം ജനറല്‍ സെക്രട്ടറി
കോഴിക്കോട്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ഇന്ത്യ (സിജി)യ്ക്ക് 2021-23 വര്‍ഷത്തെ പ്രസിഡണ്ടായി ഡോ. കെ. യാസിന്‍ അഷ്‌റഫിനെയും (കോഴിക്കോട്) ജനറല്‍ സെക്രട്ടറിയായി എ. പി. നിസാമിനെയും (തൃശ്ശൂര്‍) തിരെഞ്ഞെടുത്തു. ഡോ. ഇസഡ് ഏ അഷ്‌റഫ് (വൈസ് പ്രസിഡണ്ട്), കബീര്‍. പി. (ജോ സെക്രട്ടറി), എന്‍ഞ്ചിനീയര്‍ മുഹമ്മദ് കുട്ടി ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
പി. ഏ. അബദുസ്സലാം (ഏറണാകുളം), പി. ഏ. റഷീദ് (മലപ്പുറം), കെ. പി. ഷംസുദ്ദീന്‍ (കോട്ടയം ), ഡൊമിനിക് മാത്യു (കോഴിക്കോട് ), സുഹൈല്‍ വൈലിത്തറ (ആലപ്പുഴ ), സുബൈര്‍ ഹുദവി (പാലക്കാട്) എന്നിവരെ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായും തിരെഞ്ഞെടുത്തു.