കെയുഡബ്ല്യൂജെക്ക് പുതിയ നേതൃത്വം; കെ പി റെജി പ്രസിഡണ്ട്, ഇ എസ് സുഭാഷ് ജനറല്‍ സെക്രട്ടറി
കെ പി റെജി പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിന്റാണ്. യൂനിയന്റെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായിരുന്നു സുഭാഷ്. റെജിക്ക് 258 വോട്ടിന്റേയും സുഭാഷിന് 59 വോട്ടിന്റെയും ഭൂരിപക്ഷം ലഭിച്ചു.
കൊച്ചി: കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ഏക ഔദ്യോഗിക തൊഴില്‍ സംഘടനയായ കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യൂജെ) ഇനി പുതിയ നേതൃത്വം. മാധ്യമം ന്യൂസ് എഡിറ്റര്‍ കെ പി റെജിയാണ് പ്രസിഡന്റ്. ദേശാഭിമാനിയിലെ ഇ എസ് സുഭാഷിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
കെ പി റെജി പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ്. യൂനിയന്റെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായിരുന്നു സുഭാഷ്. റെജിക്ക് 258 വോട്ടിന്റേയും സുഭാഷിന് 59 വോട്ടിന്റെയും ഭൂരിപക്ഷം ലഭിച്ചു. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 1435 വോട്ടുകള്‍ റെജിക്ക് ലഭിച്ചപ്പോള്‍ എതിരാളിയായ മാധ്യമത്തിലെ തന്നെ എന്‍ പത്മനാഭന് 1181 വോട്ടുകള്‍ മാത്രമേ നേടാനായുള്ളു. 114 വോട്ടുകള്‍ അസാധുവായി.
സുഭാഷ് 1363 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായ ജനയുഗത്തിലെ സുരേഷ് എടപ്പാള്‍ 1305 വോട്ടുകള്‍ നേടി ശക്തമായ മല്‍സരമാണ് കാഴ്ചവച്ചത്. 135 വോട്ടുകള്‍ അസാധുവായി.
36 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവിലേക്കായി 55 പേര്‍ മത്സര രംഗത്തുണ്ട്. ഇതില്‍ ആറു സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്തതാണ്. കൊച്ചിയിലെ പബ്ലിക്ക് ലൈബ്രറിക്കു സമീപമുള്ള എഐടിയുസി ഹാളിലായിരുന്നു വോട്ടെണ്ണല്‍. എക്‌സിക്യൂട്ടീവിലേക്കുള്ള വോട്ടുകള്‍ ഇന്ന് എണ്ണും.