നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന പ്രവാസി ബാര്‍ബേഴ്‌സ് കൂട്ടായ്മക്ക് പുതിയ ഭാരവാഹികള്‍

Update: 2020-12-01 16:47 GMT

ജിദ്ദ: പ്രവാസികള്‍ക്കിടയിലെ ബാര്‍ബര്‍മാരുടെ ഉന്നമനത്തിനും ഐക്യത്തിനും വേണ്ടി ജിദ്ദയിലെ ഒരു കൂട്ടം ബാര്‍ബര്‍മാര്‍ രൂപം നല്‍കിയ പ്രവാസിബാര്‍ബേഴ്‌സ് കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികള്‍. തിങ്കളാഴ്ച ജിദ്ദ ഷറഫിയ സ്‌നാക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന നാലാമത് ജനറല്‍ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 31 അംഗങ്ങളുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും നാലംഗ ഉപദേശക സമിതിയെയും തിരഞ്ഞെടുത്തു.

പ്രസിഡണ്ട് ഹാരിസ് പെരിന്തല്‍മണ്ണ, വൈസ് പ്രസിഡണ്ട്മാരായി ഷാജഹാന്‍ കാരാപറമ്പ്, മന്‍സൂര്‍ പുളിക്കല്‍ എന്നിവരെയും ജനറല്‍ സെക്രട്ടറിയായി മുജീബ് മമ്പാട്, ജോയിന്റ് സെക്രട്ടറി ജുനൈസ് ബാബു നിലമ്പൂര്‍, ജോയിന്റ് സെക്രട്ടറി സുബൈര്‍ വള്ളുവബ്രം ട്രഷറര്‍ റിയാസ് ചാലിയം, ജോയന്റ് ട്രഷറര്‍ സാദത്ത് കരുവാരക്കുണ്ട് എന്നിവരെയും തിരഞ്ഞടുത്തു.

നാസര്‍ ബഹറ, മുസ്തഫ കോട്ടയില്‍, സൈജല്‍ കിഴിശ്ശേരി, ബഷീര്‍ വേങ്ങര തുടങ്ങിയവരാണ് ഉപദേശക സമിതി അംഗങ്ങള്‍. ബാദുഷ, ഫായിസ്, നാസര്‍ ബഹറ, മുസ്തഫ, സൈജല്‍, ബഷീര്‍, അഷ്‌റഫ്, മുസ്തഫ, നൗഷാദ്, ഷുക്കൂര്‍, ലുഖ്മാന്‍, ഫൈസല്‍, മുസ്തഫ, മുസമ്മില്‍, ഹാരിസ് എന്നിവരെ എക്‌സക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. പ്രവാസി ബാര്‍ബേര്‍സ് കൂട്ടാഴ്മക്ക് 650 പേര്‍ ഇന്ന് പ്രവര്‍ത്തകരായുണ്ട്.

2017ല്‍ വാട്‌സപ്പ് ഗ്രൂപ്പിലൂടെ തുടക്കം കുറിച്ച് 2018 ജനുവരിയില്‍ ജിദ്ദ ഷറഫിയയില്‍ അറുപതോളം ബാര്‍ബര്‍ സാന്നിധ്യത്തിലാണ് പ്രവാസി ബാര്‍ബേഴ്‌സ് കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്.