പോലിസ് ഉദ്യോഗസ്ഥരെ എതിര്‍ത്തതിന് അര്‍നബ് ഗോസ്വാമിക്കെതിരെ പുതിയ എഫ്‌ഐആര്‍
വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ പരാതിയെത്തുടര്‍ന്ന് ഗോസ്വാമിക്കും മറ്റുള്ളവര്‍ക്കുമെതിരെ മുംബൈയിലെ എന്‍എം ജോഷി മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഐപിസി സെക്ഷന്‍ 353 (പൊതുസേവകനെ തന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ആക്രമണം), 504 ( സമാധാന ലംഘനം) 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), പൊതു സ്വത്ത് നഷ്ടം എന്നിവ പ്രകാരമാണ് കേസെടുത്തത്.
മുംബൈ: അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസ് ഉദ്യോഗസ്ഥരെ എതിര്‍ത്തതിനും വനിതാ ഉദ്യോഗസ്ഥയെ അക്രമിച്ചതിനും മുംബൈ പോലീസ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍നബ് ഗോസ്വാമിക്കെതിരെ പുതിയ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. അര്‍നബും ഭാര്യയും മകനും അറസ്റ്റു ചെയ്യാന്‍ വന്ന സംഘത്തിലെ വനിതാ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു എന്നാണ് കേസ്. വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ പരാതിയെത്തുടര്‍ന്ന് ഗോസ്വാമിക്കും മറ്റുള്ളവര്‍ക്കുമെതിരെ മുംബൈയിലെ എന്‍എം ജോഷി മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഐപിസി സെക്ഷന്‍ 353 (പൊതുസേവകനെ തന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ആക്രമണം), 504 ( സമാധാന ലംഘനം) 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), പൊതു സ്വത്ത് നഷ്ടം എന്നിവ പ്രകാരമാണ് കേസെടുത്തത്.
2018 ല്‍ 53 കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്ത കേസിലാണ് ഗോസ്വാമിയെ ബുധനാഴ്ച രാവിലെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഡിസൈനര്‍ അന്‍വേ നായിക്കിനെയും അമ്മ കുമുദ് നായിക്കിനെയും 2018 മെയ് മാസത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. രണ്ട് വ്യത്യസ്ത കമ്പനികളുടെ ഉടമകളായ അര്‍നബും മറ്റ് രണ്ട് പേരും 5.40 കോടി രൂപ കുടിശ്ശിക നല്‍കാത്തതിനാലാണ് താനും അമ്മയും ജീവന്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് അന്‍വേ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. നായിക്കിന്റെ കമ്പനിയായ കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് യഥാക്രമം 83 ലക്ഷം, 4 കോടി, 55 ലക്ഷം രൂപ എന്നിങ്ങനെ കുടിശ്ശിക നല്‍കാനുണ്ട്.
