ബിപിസിഎല്‍ റിഫൈനറിയില്‍ പുതിയ ഫില്ലിങ് പ്ലാന്റ് ഈ മാസം

Update: 2021-08-15 14:40 GMT

കൊച്ചി: ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ മണിക്കൂറില്‍ 32 ഓക്‌സിജന്‍ സിലിണ്ടര്‍ നിറയ്ക്കാന്‍ സാധിക്കുന്ന ഫില്ലിങ് പ്ലാന്റ് ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യുമെന്ന് ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഖന്ന മീറ്റ് ദി പ്രസ്സില്‍ പറഞ്ഞു. ബിപിസിഎല്‍ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് തിരുവനന്തപുരം ജനറല്‍ ആശുപത്രി, കോഴിക്കോട് ജനറല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചു. മിനിറ്റില്‍ 500 ലിറ്റര്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്നവയാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News