ഡല്‍ഹി: മദ്യപിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സാക്കി

Update: 2021-03-22 14:28 GMT

ന്യൂഡല്‍ഹി: മദ്യപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 21 വയസ്സാക്കിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹി സംസ്ഥാനത്ത് മുഴുവന്‍ ഇത് ബാധകമായിരിക്കും.

''ഡല്‍ഹിയില്‍ മദ്യപിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സാക്കി. സര്‍ക്കാര്‍ വക മദ്യഷോപ്പുകളും ഡല്‍ഹിയിലുണ്ടാവില്ല''- മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു സിസോദിയ.

പുതുതായി മദ്യക്കടകള്‍ ഡല്‍ഹിയില്‍ ആരംഭിക്കുകയില്ല.

നേരത്തെ ഡല്‍ഹിയില്‍ ബാറുകളില്‍ മദ്യപിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 25 വയസ്സായിരുന്നു. ഇതാണ് 21ആയി കുറച്ചിരിക്കുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ മദ്യപിക്കുന്നതിന് വ്യത്യസ്ത പ്രായപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്.

Tags: