ഛലോ ഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ കര്‍ഷകരെ തടയുന്നില്ല, പഞ്ചാബും തടയുന്നില്ല, പിന്നെ നിങ്ങളാരാണ് തടയാന്‍?: ഹരിയാന മുഖ്യമന്ത്രിക്കെതിരേ പഞ്ചാബ് മുഖ്യമന്ത്രി

Update: 2020-11-28 14:59 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനു പിന്നില്‍ ഖാലിസ്ഥാന്‍ തീവ്രവാദികളാണെന്ന് ആരോപിച്ച ഹരിയാന മുഖ്യമന്ത്രിക്കെതിരേ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ഹരിയാന മുഖ്യമന്ത്രിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. അദ്ദേഹം പലതും ആരോപിക്കുകയാണ്. സമരം ചെയ്യുന്ന കര്‍ഷകരെ പഞ്ചാബ് തടയുന്നില്ല. പിന്നെ എന്തുകൊണ്ടാണ് ഹരിയാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കു മുന്നില്‍ അതിര്‍ത്തിയടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

''ഡല്‍ഹി സര്‍ക്കാര്‍ കര്‍ഷകരെ തടയുന്നില്ല, പഞ്ചാബ് സര്‍ക്കാരും അതില്‍ത്തി കൊട്ടിയടക്കുന്നില്ല, കര്‍ഷകരെ തടയാന്‍ ഹരിയാന സര്‍ക്കാര്‍ ആരാണ്? ഈ നിലപാട് സത്യസന്ധമല്ല. അദ്ദേഹം എന്നെ 10 തവണ വിളിച്ചു. ഞനദ്ദേഹത്തിന്റെ ഫോണ്‍ എടുത്തില്ല- ഖത്തര്‍ പറഞ്ഞു.

കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തതിനും ബാരിക്കേഡുകള്‍ തകര്‍ത്ത് ക്രമസമാധാനം തടഞ്ഞതിനും കാരണം പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നെന്ന് നേരത്തെ ഹരിയാന മുഖ്യമന്ത്രി ഖത്താര്‍ കുറ്റപ്പെടുത്തിയിരുന്നു.

Similar News