ഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം കൊവിഡ് വ്യാപനം കുറഞ്ഞു, മരണനിരക്കില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം കൊവിഡ് രോഗവ്യാപനത്തില്‍ ഗണ്യമായ കുറവുണ്ടായതായി സംസ്ഥാന ആരോഗ്യവകുപ്പ്.
കഴിഞ്ഞ ദിവസം 17,364 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതേ സമയത്തിനുള്ളില്‍ 332 പേര്‍ മരിക്കുകയും ചെയ്തു.
ലോക്ക് ഡൗണ്‍ സമയത്ത് വലിയ തോതില്‍ കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. പക്ഷേ, തുടര്‍ച്ചയായി 17ാം ദിവസവും മരണങ്ങള്‍ കൂടുക മാത്രമല്ല മുന്നൂറിനു മുകളിലേക്ക് ഉയരുകയും ചെയതു.
ഇതുവരെ 13,10,231 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. നിലവില്‍ 87,907 പേര്‍ ചികില്‍സയില്‍ തുടരുന്നു. 19,071 പേര്‍ക്ക് ജീവഹാനിയുണ്ടായി.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 20,106 പേരെ രോഗം മാറി ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. ഇതുവരെ 12,03,253 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
നിലവില്‍ ഡല്‍ഹിയില്‍ 23.34 ശതമാനം പോസിറ്റിവിറ്റി നിരക്കും 1.46 മരണനിരക്കുമാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.