ജനിതക മാറ്റം സംഭവിച്ച കൊവിഡ്: ഒമാന്‍ അതിര്‍ത്തികള്‍ അടച്ചു

Update: 2021-01-18 01:04 GMT

മസ്‌കത്ത് : ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ ഒരാഴ്ചത്തേക്ക് കരാതിര്‍ത്തി അടച്ചു. ബ്രിട്ടനില്‍ നിന്ന് ഒമാനിലെത്തിയ ഒരു വ്യക്തിക്കാണ് ജനിതക മാറ്റം സംഭവിച്ച വൈറസ് കാണപ്പെട്ടത്. കഴിഞ്ഞ മാസം 22 ന് കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒമാന്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടിരുന്നു. കൊവിഡ് ബാധിതനായ രോഗിയുടെ ചികിത്സ പുരോഗമിക്കുന്നതായും ഒമാനിലെത്തിയ ഉടനെ നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നെന്നും ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമല്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.


അതിവേഗ വ്യാപന ശേഷിയുള്ളതാണ് ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഇതുവരെ 40 രാഷ്ട്രങ്ങളിലേക്ക് വ്യാപിച്ചതായാണ് റിപോര്‍ട്ട്.

Tags:    

Similar News