കുവൈത്ത്‌സിറ്റി: രാജ്യത്ത് ഇന്ന് പുതുതായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് 66 പേരിലാണന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ്. ഇതോടെ കുവൈത്തിലെ കൊവിഡ് കേസുകളുടെ എണ്ണം 1300 ആയി. ഇന്ന് ഒരു മരണം കൂടെ അധികൃതര്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മരിച്ചത് 51 വയസുള്ള കുവൈത്ത് സ്വദേശിയാണന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊറോണ വൈറസ് മൂലമുള്ള രാജ്യത്തെ ആദ്യ മരണം ഗുജറാത്ത് സ്വദേശിയുടേതായിരുന്നു. മൊത്തം റിപോര്‍ട്ട് ചെയ്ത കേസുകളില്‍ കൂടുതല്‍ ഇന്ത്യക്കാരിലാണ്. 45 ഇന്ത്യക്കാരിലാണ് ഇന്ന് രോഗം സ്ഥിരികരിച്ചത്. ഇതോടെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 724- ആയി ഉയര്‍ന്നിട്ടുണ്ട്. 150 പേര്‍ ഇതുവരെ രോഗവിമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 1148 പേരാണ് ചികില്‍സയിലുള്ളത്. അതില്‍ 26 പേര്‍ തീവ്ര പരിചരണവിഭാഗത്തിലാണ്.