കോഴിക്കോട് ജില്ലയിലെ മരുതോങ്കര, പയ്യോളി, ചാത്തമംഗലം പ്രദേശത്തെ വിവിധ വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണാക്കി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും വിവിധ വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണാക്കി കലക്ടര്‍ ഉത്തരവിറക്കി.
മരുതോങ്കര ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും പയ്യോളി മുനിസിപ്പാലിറ്റിയിലെ 30,32,33,34,2,35,36 വാര്‍ഡുകളാണ് കണ്ടെയിന്മെന്റ് സോണാക്കിയത്. ചാത്തമംഗലം ഗ്രാപഞ്ചായത്തിലെ 6 ഉം 7 ഉം വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണാക്കി.
കണ്ടെയിന്മെന്റ് സോണുകളില്‍ പൊതുഗതാഗതം അനുവദിക്കില്ല. അതുവഴി കടന്നുപോകുന്ന നാഷണല്‍, സ്റ്റേറ്റ് ഹൈവേകളില്‍ ഒരിടത്തും നിര്‍ത്താന്‍ അനുവദിക്കില്ല. സോണുകളില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം നിരോധിച്ചു. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് തുറക്കാം.