പുതിയ കേന്ദ്ര മന്ത്രിമാര്‍ ഓഫിസിലെത്തി ചാര്‍ജ് ഏറ്റെടുത്തു

Update: 2021-07-08 09:15 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത പുതിയ കേന്ദ്ര മന്ത്രിമാര്‍ അതത് ഓഫിസുകളിലെത്തി ചാര്‍ജ് ഏറ്റെടുത്തു.

റയില്‍വേ സഹ മന്ത്രി റാവുസാഹിബ് ദാദറാവു ഡാന്‍വെ റയില്‍മന്ത്രാലയത്തിലെത്തിയാണ് ചാര്‍ജ് എടുത്തത്.

രാജ്യസഭ എംപിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ അശ്വിന്‍ വൈഷ്ണവ് ഐടി മന്ത്രാലയത്തില്‍ ചാര്‍ജ് ഏറ്റെടുത്തു.

ആരോഗ്യമന്ത്രി മനുസുഖ് മണ്ഡവ്യ, ഉരുക്ക് മന്ത്രി രാമചന്ദ്ര പ്രസാദ് സിങ്, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍, പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി, സയന്‍സ് ആന്റ് ടെക്‌നോളജി മന്ത്രി ജിതേന്ദ്ര സിങ് തുടങ്ങിയവരാണ് ഓഫിസിലെത്ത് ചാര്‍ജെടുത്ത മറ്റ് മന്ത്രിമാര്‍.