ആള്‍ട്ട് ന്യൂസ് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെതിരേ യുപിയില്‍ പുതിയ കേസ്

Update: 2022-07-04 14:43 GMT

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിനെതിരേ യുപിയിലെ സീതാപൂരില്‍ പുതിയ കേസ്.

ട്വിറ്ററില്‍ അധിക്ഷേപവാക്കുകള്‍ ഉപയോഗിച്ചുവെന്നാണ് പരാതി. അദ്ദേഹത്തെ യുപിയിലെ സീതാപൂരിലേക്ക് കൊണ്ടുപോയി.

രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ രാഷ്ട്രീയ സംരക്ഷക് മഹന്ത് ബജ്‌റംഗ് മുനി ഉദസിനും യതി നരസിംഹാനന്ദിനും സ്വാമി ആനന്ദ് സ്വരൂപിനുമെതിരേ അപകീര്‍ത്തികരമായ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ച് ഇക്കഴിഞ്ഞ ജൂണിലാണ് സുബൈറിനെതിരേ കേസെടുത്തത്. ആ കേസില്‍ ഹാജരാക്കുന്നതിനുവേണ്ടിയാണ് യുപിയിലേക്ക് കൊണ്ടുപോയത്.

2018ലെ ഒരു ട്വീറ്റിന്റെ പേരില്‍ സുബൈറിനെ അറസ്റ്റ് ചെയ്യുകയും 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തതിനുശേഷമാണ് പുതിയ കേസ് പുറത്തുവരുന്നത്.

ദേശീയ ഹിന്ദു ഷേര്‍ സേനയുടെ രക്ഷാധികാരിയായ മഹന്ത് ബജ്‌റംഗ് മുനിജിയെയും യതി നരസിംഹാനന്ദ സരസ്വതിയെയും സ്വാമി ആനന്ദ് സ്വരൂപിനെയും സുബൈര്‍ അപമാനിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

Tags: