യെദ്യൂരപ്പ ഭരണത്തില്‍ ടിപ്പു ജയന്തി ഇനിയില്ല

2015മുതല്‍ സിദ്ധരാമയ സര്‍ക്കാര്‍ ആഘോഷമാക്കിയ ടിപ്പു ജയന്തിക്കാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Update: 2019-07-30 11:19 GMT

ബംഗളൂരു: കര്‍ണാടകയില്‍ ഇനി ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കില്ലെന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍. 2015മുതല്‍ സിദ്ധരാമയ സര്‍ക്കാര്‍ ആഘോഷമാക്കിയ ടിപ്പു ജയന്തിക്കാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യുന്നുവെന്ന് കാണിച്ചാണ് ടിപ്പു ജയന്തി ആഘോഷിക്കുന്നത് ഒഴിവാക്കാന്‍ കാരണമായി സര്‍ക്കാര്‍ പറയുന്നത്. കുടക് അടക്കമുള്ള പ്രദേശങ്ങളില്‍ ടിപ്പു ജയന്തിയോടനുബന്ധിച്ച് അക്രമങ്ങള്‍ അരങ്ങേറിയെന്ന റിപോര്‍ട്ടാണ് സര്‍ക്കാര്‍ ആഘോഷം ഒഴിവാക്കാനായി കാരണമായി പറയുന്നത്.

2015ല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ കൊണ്ടുവന്ന ആഘോഷം പിന്നീട് വന്ന കുമാരസ്വാമി സര്‍ക്കാറും പിന്തുടര്‍ന്നു. വിരാജ്‌പേട്ട എംഎല്‍എ കെ ജി ബൊപ്പയ്യയുടെ പരാതിയെത്തുടര്‍ന്നാണ് സംസ്ഥാനത്തെ കന്നട ആന്റ് കര്‍ച്ചറല്‍ വകുപ്പ് വിഷയത്തില്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.


Similar News