കിഴുപറമ്പ് വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് പുതിയ ഓഡിറ്റോറിയം

Update: 2021-12-15 13:45 GMT

അരീക്കോട്: കിഴുപറമ്പ് വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച ഇരുപത് ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന ഓഡിറ്റോറിയത്തിന്റെ പ്രവര്‍ത്തി ഉത്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ റൈഹാനത്ത് കുറുമാടന്‍ നിര്‍വഹിച്ചു.

പിടിഎ പ്രസിഡന്റ് എം ഇ ഫസല്‍ അധ്യക്ഷത വഹിച്ചു. കിഴുപറമ്പ് ഗ്രാമപഞ്ചായത്ത് പന്ത്രണ്ട് ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പാചകപുരയുടെ പ്രവര്‍ത്തി ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയാ ഹുസൈന്‍ നിര്‍വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെയ്‌സന്‍ എം ടി ജംഷീറ ബാനു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മ്മാരായ പി പി തസ്‌ലീന ഷബീര്‍, എം എം മുഹമ്മദ്, സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ഥി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍, പി ടി എ വൈസ് പ്രസിഡന്റ് എ വി സുധീര്‍, എഛ് എം ശ്രീകല, ദീപ്തി എം പി ഹായര്‍സെക്കണ്ടറി വിഭാഗം, പൂര്‍വ്വവിദ്യാര്‍ഥി കണ്‍വീനര്‍ കെ കെ സൈഫുദ്ദീന്‍, പി ടി എ ഭാരവാഹികള്‍ ആയ ഫസല്‍ കരുവാടന്‍, വഹാബ് എം കെ, സാദിഖ് ബാബു സി, സി കെ അബൂബക്കര്‍, പി കെ പ്രകാശന്‍, പി ജെ പോള്‍സന്‍ എന്നിവര്‍ സംസാരിച്ചു. 

Tags: