നേപ്പാളില്‍ കനത്ത പ്രളയം: മരിച്ചവരുടെ എണ്ണം 132 ആയി

Update: 2020-07-24 05:31 GMT

കാഠ്മണ്ഡു: ദിവസങ്ങളായി തുടരുന്ന മഴയില്‍ നേപ്പാളില്‍ പ്രളയം കനത്തു. പ്രളയത്തോടൊപ്പം മണ്ണിടിച്ചിലും സംഭവിക്കുന്നത് നാശനഷ്ടങ്ങള്‍ കൂടാന്‍ കാരണമായി. ഇതുവരെ പ്രളയത്തില്‍ 132 പേരാണ് മരിച്ചിട്ടുള്ളത്.

''ഇതുവരെ 132 പേര്‍ പ്രളയം മൂലം മരിച്ചു, 128 പേര്‍ക്ക് പരിക്കേറ്റു. 53 പേരെ കാണാതായിട്ടുണ്ട്. കനത്ത മഴയിലും വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും 988 കുടുംബങ്ങള്‍ക്ക് ജീവനോപാധികള്‍ നഷ്ടമായി''- നീപ്പാള്‍ ദുരിത നിവാരണ അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ 2 ആഴ്ചയായി പടിഞ്ഞാറന്‍ നേപ്പാളിലെ മായാഗഡി ജില്ലയില്‍ കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവിടെ മാത്രം ഇതുവരെ 27 പേര്‍ മരിച്ചിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവരെ പ്രാദേശിക ദുരിതാശ്വാസക്യാമ്പുകളിലേക്ക്് മാറ്റിയിരിക്കുകയാണ്.

മണ്‍സൂണ്‍ കാല ദുരന്തം നേപ്പാളില്‍ എല്ലാവര്‍ഷവും ആവര്‍ത്തിക്കാറുള്ളതാണ്. 

Tags: