'നെല്ലി-ഗുജറാത്ത്-ഡല്‍ഹി: തുടരുന്ന ഭരണകൂട വംശഹത്യകള്‍'; കാംപസ് ഫ്രണ്ട് സെമിനാര്‍ നടത്തി

Update: 2021-02-25 16:40 GMT


കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച 'നെല്ലി-ഗുജറാത്ത്-ഡല്‍ഹി: തുടരുന്ന ഭരണകൂട വംശഹത്യകള്‍' സെമിനാര്‍ പ്രഫ. പി കോയ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: 'നെല്ലി-ഗുജറാത്ത്-ഡല്‍ഹി: തുടരുന്ന ഭരണകൂട വംശഹത്യകള്‍' എന്ന ശീര്‍ഷകത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച സെമിനാര്‍ പ്രഫ. പി കോയ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സംഘപരിവാരം അഴിച്ചുവിട്ട വംശഹത്യകളുടെ നേര്‍ചിത്രവും മനുഷ്യാവകാശ ലംഘനങ്ങളും അദ്ദേഹം വരച്ചുകാട്ടി. കോഴിക്കോട് ഐഒസി ഹാളില്‍ നടന്ന പരിപാടിയില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ അധ്യക്ഷത വഹിച്ചു. 'കലാപങ്ങളിലെ സ്ത്രീ പ്രതിസന്ധികള്‍' എന്ന വിഷയത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സെബാ ഷിറീന്‍ പ്രബന്ധം അവതരിപ്പിച്ചു. കാംപസ് ഫ്രണ്ട് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി സമാപന സന്ദേശം നല്‍കി. വിദ്യാര്‍ത്ഥി സമൂഹം സംഘപരിവാര വംശഹത്യകളെ ചെറുക്കേണ്ട ആവശ്യകതയെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആസിഫ് എം നാസര്‍, കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ഹിഷാം ഇല്യാസ് സംസാരിച്ചു.

'Nellie-Gujarat-Delhi: Ongoing State Genocide'; Campus Front conducted the seminar

Tags:    

Similar News