മലപ്പുറം ജില്ലയോടുള്ള അവഗണന; എസ്ഡിപിഐ പ്രതിഷേധിച്ചു

Update: 2020-07-14 13:36 GMT

കാളികാവ്: മുസ്‌ലിം ലീഗ്, സിപിഎം പോരില്‍ പെട്ട് ജില്ലയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ എസ്ഡിപിഐ കാളികാവ്, അഞ്ചച്ചവിടി യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

ജില്ലാ സഹകരണ ബാങ്ക്, കേരള ബാങ്കില്‍ ലയിപ്പിക്കാത്തതുകൊണ്ട് കര്‍ഷകരുടെയും പ്രവാസികളുടെയും ആനുകൂല്യം നഷ്ടപ്പെടുത്തുന്നതായി യോഗം കുറ്റപ്പെടുത്തി.

നബാഡിന്റെയും നോര്‍ക്കയുടെയും സഹായം നിഷേധിക്കപ്പെടുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സഹകരണ ബാങ്ക് സ്ഥാനമാനങ്ങളും സൗകര്യങ്ങളും നഷ്ടപ്പെടുമെന്ന ഭയമാണ് കേരള ബാങ്കില്‍ ലയിക്കുന്നതിന് ലീഗിന് തടസ്സമാകുന്നതെന്നും യോഗം ആരോപിച്ചു.

ബാപ്പു ഡയമണ്ട്, ആലുങ്ങല്‍ മുജീബ്, കെ പി ജാഫര്‍, ടി മജീദ് തുടങ്ങിയവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി. 

Tags:    

Similar News