തൊഴിലുറപ്പ് തൊഴിലാളികള്‍ക്കെതിരായ അവഗണന; പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം (വിഡിയോ)

Update: 2025-03-25 10:35 GMT

ന്യൂഡല്‍ഹി: തൊഴിലുറപ്പ് തൊഴിലാളികളെ അവഗണിച്ചുവെന്ന് ആരോപിച്ച് പാര്‍മെന്റിനു പുറത്ത് പ്രതിഷേധ പ്രകടനം നടത്തി എംപിമാര്‍. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കുടിശ്ശികയുള്ള വേതനം ഉടന്‍ നല്‍കുക, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം നേരിടാന്‍ വേതന വര്‍ധന, പ്രവൃത്തിദിനങ്ങള്‍ 150 ദിവസമായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടു വച്ചാണ് പ്രതിഷേധം.

സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവരാക്കി, ഇത് ദാരിദ്ര്യവും കഷ്ടപ്പാടും വര്‍ദ്ധിപ്പിക്കുന്നതായി കോണ്‍ഗ്രസ് വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു

പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പുറമേ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരും കേരളത്തില്‍ നിന്നുള്ള മറ്റ് പാര്‍ട്ടി എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

Tags: