അങ്ങാടിപ്പുറത്തെ മാല കവര്‍ച്ച; പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയടക്കം രണ്ടു പേര്‍ പിടിയില്‍
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് ബൈക്കിലെത്തി യാത്രക്കാരിയുടെ മാല കവര്‍ന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പടെ രണ്ടു പേരെ പെരിന്തല്‍മണ്ണ പോലിസ് പിടികൂടി. പടിഞ്ഞാറ്റുംമുറി സ്വദേശിയായ ചെമ്പ്രത്തുവീട്ടില്‍ ശ്രീരാജും മലപ്പുറം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണാഭരണം ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് കവര്‍ച്ച നടത്തി കടന്നുകളഞ്ഞത്. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങളുടെയും സൈബര്‍ വിങ്ങിന്റെയും സഹായത്തോടെയും പെരിന്തല്‍മണ്ണ പോലിസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പേജ് വഴി നാട്ടുകാരില്‍ നിന്നും സ്വരൂപിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതികളെ വലയിലാക്കുകയായിരുന്നു.