പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കും: ടി.പി. പീതാംബരന്‍

Update: 2021-01-27 05:03 GMT

പത്തനംതിട്ട: പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍. പാലാ സീറ്റ് തര്‍ക്കവിഷയം എന്ന് പറയാനാകില്ല. സീറ്റ് വിട്ടുകൊടുക്കണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി വിടില്ല. വിഷയത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. എന്‍സിപി ഒറ്റക്കെട്ടാണ്. പാലായില്‍ എന്‍സിപി മത്സരിക്കണമെന്നത് ഏകകണ്ഠമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ചേരിതിരിവ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.


സിറ്റിംഗ് സീറ്റുകള്‍ മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്നതാണ് ഇടതുമുന്നണിയുടെ ഇതുവരെയുള്ള സമീപനം. ഇടതുപക്ഷത്തേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ വരുന്നത് നല്ലകാര്യമാണ്. മുന്നണി വിപുലപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News