രാജ്യസഭ സീറ്റ് വേണ്ടെന്ന് എന്‍സിപി

Update: 2021-01-15 10:58 GMT

കോഴിക്കോട്: രാജ്യസഭ സീറ്റ് വാഗ്ദാനം എന്‍സിപി നിരസിച്ചു. രാജ്യസഭ സീറ്റ് വേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് ടി പി പീതാംബരന്‍. നിയമസഭ സീറ്റില്‍ എന്‍സിപി മത്സരിച്ച നാല് സീറ്റുകളിലും ഇത്തവണയും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ല. അത് എന്‍സിപിക്ക് തന്നെ വേണം. തങ്ങള്‍ പിടിച്ചെടുത്ത മണ്ഡലം തോറ്റവര്‍ക്ക് കൊടുക്കാന്‍ പറ്റില്ല. ജോസ്.കെ മാണിയും പാര്‍ട്ടിയും വന്നതു കൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും ടി.പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.


മുന്നണിയിലേക്ക് പുതിയ പാര്‍ട്ടികള്‍ വരുമ്പോള്‍ 4 സീറ്റ് മാത്രമുള്ള തങ്ങളുടെ പാര്‍ട്ടിയുടെ സീറ്റുകളല്ല നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വലിയ പാര്‍ട്ടികള്‍ക്ക് ത്യാഗം ചെയ്യാം. എല്‍ഡിഎഫ് വിടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.




Tags:    

Similar News