ലോക്ക്ഡൗണിന്റെ മറവിലുള്ള മലപ്പുറം ജില്ലയിലെ പോലിസ്‌രാജ് അവസാനിപ്പിക്കണമെന്ന് എന്‍സിഎച്ച്ആര്‍ഒ മലപ്പുറം ചാപ്റ്റര്‍
മലപ്പുറം: ലോക്ക്ഡൗണിലെ മറവില്‍ പോലിസുകാര്‍ മലപ്പുറം ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പി ക്കാന്‍ എത്രയും പെട്ടെന്ന് നടപടികള്‍ ഉണ്ടാകണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപനസമിതി മലപ്പുറം ചാപ്റ്റര്‍ ഗൂഗിള്‍ മീറ്റ് യോഗം ആവശ്യപ്പെട്ടു
ഒരാഴ്ചയായി ജില്ലയില്‍ പോലിസിന്റെ ഭാഗത്തുനിന്ന് പൗരന്മാര്‍ക്കെതിരെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. വാണിയമ്പലത്ത് മത്സ്യം വാങ്ങാന്‍പോയ ആളെ പോലിസ് മര്‍ദ്ദിച്ചു. കൊണ്ടോട്ടിയില്‍ കസ്റ്റഡിയിലെടുത്ത പൊതുപ്രവര്‍ത്തകനെ കാണാനെത്തിയ സിപിഎം പ്രവര്‍ത്തകരെ എസ്‌ഐ അടിച്ചു. പരപ്പനങ്ങാടിയില്‍ ഭാര്യയെ താലൂക്ക് ഓഫിസില്‍നിന്ന് വാഹനത്തില്‍ വീട്ടിലേക്ക് കൊണ്ടുവരാന്‍ എത്തിയ ഭര്‍ത്താവിനെ സിഐ മര്‍ദ്ദിച്ചു- ഇങ്ങനെ ലോക്ക്ഡൗണിന്റെ മറവില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. ജില്ലയുടെ സമാധാനം തകര്‍ക്കാനുള്ള ക്രിമിനല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സത്യസന്ധരായ പോലിസ് ഉദ്യോഗസ്ഥര്‍ രംഗത്തുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഏത് കാലത്തും നിയമലംഘനം നടത്തിയവരെ ശിക്ഷിക്കാനോ അവര്‍ക്കെതിരെ മൂന്നാംമുറ പ്രയോഗിക്കാനൊ നിയമപാലകര്‍ക്ക് അവകാശമില്ല. കുറ്റം തെളിയിക്കേണ്ടതും അവരെ ശിക്ഷിക്കേണ്ടതും കോടതിയാണ്. ലോക്ക്ഡൗണിന്റെ മറവില്‍ പോലിസ് അതിഭീകരമായ മൂന്നാംമുറ പുറത്തെടു ക്കുന്നത് ന്യായീകരിക്കാനാവില്ല. പൗരന്‍മാരെ മര്‍ദ്ദിക്കുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റിയത് കൊണ്ടോ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ടോ മാത്രം കാര്യങ്ങള്‍ അവസാനിപ്പിക്കരുത്. ഇത്തരം സംഭവങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണം. വേലി തന്നെ വിളവു തിന്നുന്ന അനുഭവങ്ങള്‍ നിയമവ്യവസ്ഥയില്‍ പൗരന്മാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകും. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ നിയമം പാലിക്കാതെയുള്ള അതിഗുരുതരമായ അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. .
ജില്ലയിലെ പോലിസ്‌രാജ് അവസാനിപ്പിക്കാന്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് പി.വി. മുജീബുറഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശബീര്‍ കുരിക്കള്‍ സ്വാഗതം ആശംസിച്ചു. സംസ്ഥാന ട്രഷറര്‍ കെ.പി.ഒ റഹ്‌മത്തുല്ല സംസ്ഥാന സമിതി അംഗം അഡ്വക്കറ്റ് അബ്ദു ശുക്കൂര്‍, ജില്ല വൈസ് പ്രസിഡണ്ട് ശരീഫ് നടുതൊടി എന്നിവര്‍ പോലിസ് അതി ക്രമങ്ങള്‍ക്കെതിരില്‍ പ്രതിഷേധം രേഖപ്പെടുത്തി. സെക്രട്ടറി അത്ഹര്‍ നസിം നന്ദി പറഞ്ഞു.
