നാരായണന്‍പൂര്‍; ഛത്തിസ്ഗഢിലെ കുരുസ്‌നറില്‍ നക്‌സലുകള്‍ ആസൂത്രണം ചെയ്ത ഐഇഡി ആക്രമണത്തില്‍ രണ്ട് സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ജില്ലാ റിസര്‍വ് ഗാര്‍ഡ്മാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ആക്രമണത്തിനുപിന്നില്‍ നക്‌സലുകളാണെന്ന് നാരായന്‍പൂര്‍ എസ് പി സദാനന്ദകുമാര്‍ പറഞ്ഞു.
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലിസിന്റെയും ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും സ്‌ക്വാഡുകളെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്-എസ് പി പറഞ്ഞു.
സാനു നദ്ദെ, രാംജി പൊടാലി എന്നിവരാണ് പരിക്കേറ്റവര്‍. രാംജിക്ക് കണ്ണിലാണ് പരിക്കേറ്റത്. കൈയും തകര്‍ന്നു. രണ്ടുപേരെയും മെച്ചപ്പെട്ട ചികില്‍സക്കായി റായ്പൂരിലേക്ക് മാറ്റി.
രണ്ട് പേരും അപകടനില തരണം ചെയ്തു.