നേവി ഹെലികോപ്റ്റര്‍ മുംബൈ തീരത്ത് അപകടത്തില്‍പ്പെട്ടു; അറബിക്കടലില്‍ ഇടിച്ചിറക്കി
മുംബൈ: നാവിക സേനയുടെ ഹെലികോപ്റ്റര്‍ മുംബൈ തീരത്ത് അപടത്തില്‍പ്പെട്ടതിനെത്തതുടര്‍ന്ന് അറബിക്കടലില്‍ ഇടിച്ചിറക്കി. യന്ത്രത്തകരാറ് മൂലമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നുപേരെയും നാവികസേനാ ബോട്ടുകളെത്തി രക്ഷപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നാവിക സേന അറിയിച്ചു.