നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന കഥ സിപിഎം ഉണ്ടാക്കിയത്: വി ഡി സതീശന്‍

സിപിഎം നവീന്‍ബാബുവിന്റെ കുടുംബത്തോടും കേരളത്തിലെ ജനങ്ങളോടും മാപ്പു പറയണമെന്നും ജില്ലാ കളക്ടര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു

Update: 2024-10-18 07:20 GMT

കൊച്ചി: സംരഭകനില്‍നിന്ന് 98,500 രൂപ എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന കഥ സിപിഎം. ഉണ്ടാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം നവീന്‍ബാബുവിന്റെ കുടുംബത്തോടും കേരളത്തിലെ ജനങ്ങളോടും മാപ്പു പറയണമെന്നും ജില്ലാ കളക്ടര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുവരുമ്പോള്‍ ഇത് ഓഫീസ് പരിപാടി ആണെന്ന് കളക്ടര്‍ പറയണമായിരുന്നെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.




Tags: