നവീന്‍ ശ്രീവാസ്തവ നേപ്പാളിലെ ഇന്ത്യന്‍ അംബാസിഡര്‍

Update: 2022-05-17 14:55 GMT

ന്യൂഡല്‍ഹി: നേപ്പാളിലെ ഇന്ത്യന്‍ അംബാസിഡറായി നവീന്‍ ശ്രീവാസ്തവയെ നിയമിച്ചു. മെയ് 16ലെ മോദിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് പുതിയ അംബാസിഡറുടെ നിയമനം. വിദേശകാര്യമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയാണ് നിലവില്‍ ഇദ്ദേഹം.

മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യന്‍ വിഭാഗത്തില്‍ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചൈനയുമായി നടന്ന സംഘര്‍ഷം കൈകാര്യം ചെയ്യുന്ന സംഘത്തിലുണ്ടായിരുന്നു.

വിനയ് ക്വാത്രയാണ് നിലവിലുളള സ്ഥാനപതി. അദ്ദേഹം വിദേശകാര്യ സെക്രട്ടറിയാവുന്ന ഒഴിവിലാണ് ശ്രീവാസ്തവ തല്‍സ്ഥാനത്തെത്തുന്നത്.

കഴിഞ്ഞ ദിവസം നേപ്പാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രിയും ആറ് കരാറുകളില്‍ ഒപ്പുവച്ചിരുന്നു.

Tags:    

Similar News