വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ തകര്‍ക്കുന്നു; നാഷണല്‍ വിമന്‍സ് ഫ്രണ്ട് സെമിനാര്‍ സംഘടിപ്പിച്ചു

സെമിനാര്‍ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അമ്പിളി ഓമനകുട്ടന്‍ ഉദ്ഘാടനം ചെയ്തു

Update: 2022-08-22 11:12 GMT

കരുനാഗപ്പള്ളി: വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ തകര്‍ക്കുന്നു എന്ന പ്രമേയത്തില്‍ നാഷണല്‍ വിമന്‍സ് ഫ്രണ്ട് രാജ്യവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഐഎംഎ ഹാളില്‍ നടന്ന സെമിനാര്‍ പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അമ്പിളി ഓമനകുട്ടന്‍ ഉദ്ഘാടനം ചെയ്തു.

പുതിയ ഭരണഘടന ആര്‍എസ്എസ് എഴുതി തയാറാക്കുമ്പോള്‍ അതിന് വിധേയരാവാതെ നാം സ്വയം സജ്ജരാകേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണ്. വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ തകര്‍ത്തുവെന്നും അവര്‍ പറഞ്ഞു. എന്‍ഡബ്ലിയുഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആമിനാ സജീവ് വിഷയാവതരണം നടത്തി. സംസ്ഥാന സമിതിയംഗം മാജിത അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി ജി അംമ്പിക, വനിതാ ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ. റംല ഇസ്മയില്‍

ഖുര്‍ആന്‍ പഠനവേദി ജില്ലാ പ്രസിഡന്റ് നാജി സൈനുല്ലാബിദീന്‍, പോരുവഴി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പ്രസന്ന, എന്‍ ഡബ്ലിയു എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. സുമയ്യാ നജീബ്, ജില്ലാ സെക്രട്ടറി റസീനാ ഷിഹാബ് എന്നിവര്‍ സംസാരിച്ചു. 

Tags: