ദേശീയ സമ്പാദ്യ പദ്ധതി: പരാതികള്‍ അറിയിക്കാന്‍ അവസരം

Update: 2021-07-08 03:53 GMT

കോട്ടയം: ദേശീയ സമ്പാദ്യപദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിടുന്ന ബുദ്ധിമുട്ടുകള്‍ അധികൃതരെ അറിയിക്കാം. അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നേരിട്ടോ പോസ്റ്റ് ഓഫിസില്‍ തുക നിക്ഷേപിക്കുന്നവരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ ക്രമീകരണം.

ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ ഇന്‍വെസ്‌റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്റിന്റെ കയ്യൊപ്പ് വാങ്ങണമെന്നും തുക പോസ്റ്റ് ഓഫിസില്‍ അടക്കുമ്പോള്‍ പോസ്റ്റ് മാസ്റ്റര്‍ ഒപ്പും സീലും വെച്ച് നല്‍കുന്ന പാസ് ബുക്ക് നിക്ഷേപകര്‍ കൃത്യമായി പരിശോധിച്ച് ബോധ്യപ്പെടണമെന്നുമാണ് നിര്‍ദേശം .

ഇത്തരത്തിലല്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരെ സംബന്ധിച്ച പരാതികള്‍ കോട്ടയം കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അറിയിക്കാം. ഫോണ്‍: 04812568324 , ഇമെയില്‍ nsdktm@gmail.com