വിലക്കയറ്റത്തിനെതിരേ ചെട്ടിപ്പടി പോസ്റ്റ് ഓഫിസിനു മുമ്പിൽ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷന്റെ ധർണ
ചെട്ടിപ്പടി: വിലക്കയറ്റം തടയണമെന്നടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ സിഐടിയുവിന്റെ നേതൃത്വത്തിൽ ആർ ഡി ഏജന്റുമാർ ധർണ നടത്തി. ആർ ഡി ഏജന്റുമാരിൽ നിന്ന് പിഴപ്പലിശ ഈടാക്കുന്നത് അവസാനിപ്പിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങളും ഉന്നയിച്ചുകാെണ്ടാണ് സമരം നടന്നത്.
ധർണ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. പി നന്ദിനി അധ്യക്ഷത വഹിച്ചു. ശോഭാ പ്രഭാകരൻ സ്വാഗതവും ടി. നിഷ നന്ദിയും പറഞ്ഞു.