കാലാവധി കഴിഞ്ഞ നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍ റിലീസ് ചെയ്യുന്നു

Update: 2020-08-25 19:25 GMT

തൃശൂര്‍: ദേശീയ സമ്പാദ്യ പദ്ധതി ഓഫിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എംപികെബിവൈ/എസ്എഎസ് ഏജന്റുമാരുടെ കാലാവധി കഴിഞ്ഞ നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍ റിലീസ് ചെയ്ത് തീര്‍പ്പാക്കുന്നു. ബന്ധപ്പെട്ട രേഖകളും തിരിച്ചറിയല്‍ രേഖകളുമായി അപേക്ഷ നല്‍കി ഒരു മാസത്തിനകം തിരികെ കൈപ്പറ്റണം. വൈകിയാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാരിലേക്ക് കണ്ട് കെട്ടും. വിശദ വിവരങ്ങള്‍ക്ക് തൃശൂര്‍ കളക്റ്ററേറ്റില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഓഫിസില്‍ ബന്ധപ്പെടുക. ഫോണ്‍: 0487 2361566.