ദേശീയ സാമ്പിള്‍ സര്‍വേ: ഗൃഹസന്ദര്‍ശനം തിങ്കളാഴ്ച പുനഃരാരംഭിക്കും

Update: 2021-06-18 11:54 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ വിവിധ ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്കായുള്ള ഗൃഹസന്ദര്‍ശനം തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡയറക്ടര്‍ അറിയിച്ചു. സര്‍വ്വേ നടക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളെ മുന്‍കൂട്ടി വിവരമറിയിയ്ക്കും. തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ മാത്രം വ്യാപാരസ്ഥാപനങ്ങളിലും ഫാക്ടറികളിലും നിന്ന് വിവരം ശേഖരിക്കും. കാറ്റഗറി സി, ഡി പ്രദേശങ്ങളില്‍ ഉടന്‍ സര്‍വ്വേ തുടങ്ങില്ല. ഇത്തരം സ്ഥലങ്ങളില്‍ താമസിക്കുന്ന എന്യൂമറേറ്റര്‍മാര്‍ ടെലിഫോണ്‍ വിവരശേഖരണം തുടരും.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സര്‍വ്വേ കഴിഞ്ഞമാസം പുനഃരാരംഭിച്ചിരുന്നെങ്കിലും കേരളത്തില്‍ നീട്ടി വയ്ക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡം പൂര്‍ണമായി പാലിച്ചും മുന്‍കരുതലോടെയും ഫീല്‍ഡ് സന്ദര്‍ശനം നടത്താന്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Tags: