തൊഴിലുറപ്പ് വേതനം പുതുക്കി; കേരളത്തില്‍ 20 രൂപയുടെ വര്‍ധന

Update: 2022-03-30 06:11 GMT

ന്യൂഡല്‍ഹി; രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി നിശ്ചയിക്കുന്നു. കേരളത്തില്‍ പ്രതിദിനവേതനം 20 രൂപ വര്‍ധിപ്പിച്ച് 311 രൂപയായി. ഇപ്പോള്‍ ഇത് 291 രൂപയാണ്.

ഗോവയില്‍ 21 രൂപയാണ് വര്‍ധിപ്പിച്ചത്. ഇത്തവണ ഏറ്റവും കൂടുതല്‍ വേതനവര്‍ധന അനുവദിച്ചതും ഗോവയിലാണ്.

പത്ത് സംസ്ഥാനങ്ങളില്‍ 5 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മിസോറം, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ വര്‍ധനയില്ല.

ഹരയാനയിലാണ് കൂടുതല്‍ കൂലി ലഭിക്കുക, 331 രൂപ. മധ്യപ്രദേശില്‍ 204 രൂപ മാത്രമാണ് നല്‍കുന്നത്. ഛത്ത്ിസ്ഗഢില്‍ 210 രൂപ നല്‍കും.

Tags: