ദേശീയ ലോക്അദാലത്തിൽ 7659 കേസ് തീർപ്പാക്കി

Update: 2022-11-13 05:40 GMT

കോട്ടയം: ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക്‌ നിയമസേവന കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ ലോക് അദാലത്തിൽ 7659 കേസ് തീർപ്പാക്കി. കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിച്ചത്. 14,46,56,821 രൂപയാണ് വിവിധ കേസുകളിലായി വിധിച്ചത്. ആകെ 15,236 കേസുകളാണ് പരിഗണിച്ചത്. തീർപ്പാക്കിയ കേസുകളിൽ 6607 എണ്ണം പെറ്റിക്കേസുകളാണ്.

ബാങ്ക് റിക്കവറി , വാഹനാപകട കേസുകൾ, വിവാഹം , വസ്തു തർക്കങ്ങൾ, രജിസ്ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യൂ വേഷൻ കേസുകൾ എന്നിവയാണ് അദാലത്തിൽ പരിഗണിച്ചത്.

ജില്ലാ നിയമ സേവന അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ എൻ. ഹരികുമാർ , കോട്ടയം താലൂക്ക് നിയമസേവന കമ്മിറ്റി ചെയർമാനും അഡീഷണൽ ജില്ലാ ജഡ്ജിയുമായ കെ.എൻ. സുജിത്ത്, ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Tags:    

Similar News