'എന്റെ മണ്ഡലത്തിലെ എയര്‍പോര്‍ട്ടില്‍ വന്ന ദേശീയ നേതാക്കള്‍, മണ്ഡലത്തില്‍ തിരിഞ്ഞ് നോക്കിയില്ല' പൊട്ടിത്തെറിച്ച് ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍

പാര്‍ട്ടി വോട്ടുകള്‍ ലഭിച്ചില്ല, കേന്ദ്ര നേതാക്കള്‍ മണ്ഡലത്തിലേക്ക് എത്താത്തിന്റെ കാരണം ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണെന്നും കൃഷ്ണകുമാര്‍ തുറന്നടിച്ചു

Update: 2021-05-10 07:52 GMT

തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയും തമ്മിലുള്ള അടിക്ക് പിന്നാലെ, പൊട്ടിത്തെറിച്ച് തിരുവനന്തപുരം മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാര്‍.

'സമീപ മണ്ഡലങ്ങളില്‍ ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തി. എന്റ മണ്ഡലത്തിനകത്താണ് എയര്‍പോര്‍ട്ട്. ദേശീയ നേതാക്കന്‍മാര്‍ എല്ലാവരും ഈ എയര്‍പോര്‍ട്ടിലൂടെയാണ് വരുന്നത്. എന്നിട്ടും മണ്ഡലത്തില്‍ ആരും പ്രചാരണത്തിന് വന്നില്ല. ഇത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണെ'ന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി വോട്ടുകള്‍ തനിക്ക് ലഭിച്ചില്ല. മണ്ഡലത്തിലെ വിജയ സാധ്യത ബിജെപി നേതൃത്വം ഒട്ടും ഉപയോഗിച്ചില്ല. കേന്ദ്ര നേതാക്കള്‍ മണ്ഡലത്തിലേക്ക് എത്താത്തിന്റെ കാരണം ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണ്. സര്‍വേ ഫലങ്ങള്‍ തനിക്ക് വിജയസാധ്യത പ്രവചിച്ചപ്പോള്‍ കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമായിരുന്നു. ഒരു കലാകാരന്‍ ആയതുകൊണ്ടുതന്നെ വ്യക്തിപരമായ വോട്ടുകള്‍ ധാരാളമുണ്ടാകും.

അതിന്റെ കൂടെ പാര്‍ട്ടി വോട്ടുകള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ വിജയ സാധ്യത ഉറപ്പായിരുന്നു. 2019മായി താരതമ്യം ചെയ്യുമ്പോള്‍ വോട്ടുകള്‍ കുറഞ്ഞു.

Tags: