കൊല്ലത്ത് ദേശീയപാത ഇടിഞ്ഞുവീണ സംഭവം; ജില്ലാ കലക്ടറുടെ നേതൃത്തില്‍ അടിയന്തര യോഗം
കൊല്ലം: കൊല്ലത്ത് ദേശീയപാത ഇടിഞ്ഞു താണ സംഭവത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്തില്‍ അടിയന്തര യോഗം ചേരും. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരും കരാറുകാരുമാണ് അടിയന്തിര യോഗത്തില്‍ പങ്കെടുക്കുക.
കഴിഞ്ഞ ദിവസമാണ് കൊട്ടിയം മൈലക്കാട് നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത തകര്‍ന്നു വീണത്. ആ സമയത്ത് റോഡില്‍ സ്‌കൂള്‍ ബസടക്കമുള്ള വാഹനങ്ങള്‍ ഉണ്ടായിരുന്നു. വാഹനത്തിലുള്ളവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സര്‍വീസ് റോഡും തകര്‍ന്നു. ദേശീയപാത നിര്‍മ്മാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.