എന്‍ഡോസള്‍ഫാന്റെ നൂറുകണക്കിന് ബാരലുകള്‍ കാണാതായ സംഭവം; വിശദമായ റിപോര്‍ട്ട് നല്‍കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം

Update: 2025-11-29 06:45 GMT

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്റെ നൂറുകണക്കിന് ബാരലുകള്‍ കാണാതായെന്ന വിഷയത്തില്‍ ജനുവരി ആദ്യവാരത്തോടെ വിശദമായ റിപോര്‍ട്ട് നല്‍കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം. രവീന്ദ്രനാഥ് ഷാന്‍ഭോഗ് എന്നയാള്‍ ഹരിത ട്രിബ്യൂണലില്‍ നല്‍കിയ ഹരജിയിലാണ് നിര്‍ദേശം. വിഷയത്തില്‍ കേന്ദ്രമലിനീകരണ നിയന്ത്രണബോര്‍ഡ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരോടാണ് റിപോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലുണ്ടായിരുന്ന ആകെ 278 ബാരല്‍ എന്‍ഡോസള്‍ഫാനില്‍ 20 ബാരലുകള്‍ മാത്രമാണ് കണ്ടെടുക്കാനായതെന്നാണ് 2024 ജനുവരി ഒന്നിന് സമര്‍പ്പിച്ച കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ റിപോര്‍ട്ട്. 2025 ജൂലായ് 16ന് പുറത്തിറക്കിയ രണ്ടാമത്തെ റിപോര്‍ത്തില്‍ 60 ബാരലുകള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നും അവ കത്തിച്ച് കളയാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ബോര്‍ഡ് അറിയിച്ചിരുന്നു. എന്നാല്‍ ഈ പൊരുത്തക്കേടുകള്‍ ചോദ്യം ചെയ്തുകൊണ്ടണ് പുതിയ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

Tags: